Header Ads

  • Breaking News

    എയ്‍ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പിന്നോട്ടില്ലെന്ന് ധനമന്ത്രി



    തിരുവനന്തപുരം: എയ്‍ഡഡ് സ്കൂൾ അധ്യാപക നിയമനത്തിന് മുൻകൂർ സർക്കാർ അനുമതി വേണമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. തോ​ന്നും​പ​ടി സൃ​ഷ്ടി​ക്കു​ന്ന ത​സ്തി​ക​ക​ള്‍​ക്ക് ഇ​നി പ​ണ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

    എ​യ്ഡ​ഡ് സ്കൂ​ള്‍‌ നി​യ​മ​ന​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​ല്‍ മാ​റ്റ​മി​ല്ല. തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കും. അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ത​യാ​റു​ണ്ടോ​യെ​ന്ന് ധ​ന​മ​ന്ത്രി ചോ​ദി​ച്ചു. ഒ​രു ക്ര​മ​ക്കേ​ടു​മി​ല്ലെ​ങ്കി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് എ​ന്താ​ണ് ത​ട​സം. തോ​ന്നും​പ​ടി സൃ​ഷ്ടി​ക്കു​ന്ന ത​സ്തി​ക​ക​ള്‍​ക്ക് ഇ​നി പ​ണ​മി​ല്ല. സ​ര്‍​ക്കാ​ര്‍ എ​ടു​ത്ത തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കും. എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം എ​തി​ര്‍​ക്കു​ന്ന​തെ​ന്ന​റി​യി​ല്ലെ​ന്നും തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു.

    അതേസമയം അധ്യാപക നിയമനം അടക്കമുളള വിഷയങ്ങൾ ഉയർത്തിക്കാട്ടി സർക്കാരിനെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രതിപക്ഷം. തിങ്കളാഴ്ച കെപിസിസി യോഗം ചേർന്ന് സമരപരിപാടി തീരുമാനിക്കും. അധ്യാപക നിയമനത്തിലെ ഇടപെടലിനെതിരെ മാനേജ്‍മെന്‍റുകള്‍ നിയമ നടപടിക്കൊരുങ്ങുമ്പോള്‍ രാഷ്ട്രീയമായി നേരിടാനാണ് പ്രതിപക്ഷനീക്കം. സർക്കാർ ജീവനക്കാരുടെ പുനർവിന്യാസത്തിനെതിരെ പ്രതിപക്ഷ സർവ്വീസ് സംഘടനകൾ പ്രതിഷേധത്തിലാണ്. ബജറ്റിൽ അനുകൂല പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികളും സമരത്തിന് തയ്യാറെടുക്കുകയാണ്. കടകളിൽ ജിഎസ്ടി പരിശോധന വ്യാപകമാക്കിയാൽ ഉദ്യോഗസ്ഥരെ തടയുമെന്നാണ് മുന്നറിയിപ്പ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad