Header Ads

  • Breaking News

    കേരള പൊലീസിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം



    തിരുവനന്തപുരം: കേരള പൊലീസിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. തോക്കുകള്‍ കാണാതായത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഇത് എൻ‌ഐ‌എ അന്വേഷിക്കണം. കാണാതായത് ഒരു മിനിറ്റില്‍ ആയിരം പേരെ കൊല്ലാന്‍ കഴിയുന്ന തോക്കുകളാണ്. മറ്റൊരിടത്തും ഉണ്ടാകാത്ത അതീവഗുരുതരമായ വീഴ്ചയാണ് സംസ്ഥാനത്തുണ്ടായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ലോക്നാഥ് ബെഹ്റയെ മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    അതേസമയം, സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഗുരുതരആക്ഷേപവുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. പൊലീസ് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കാന്‍ അനുവദിച്ച രണ്ടുകോടി എണ്‍പത്തൊന്ന് ലക്ഷം രൂപ ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കാന്‍ വകമാറ്റിയെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിനുപകരം ടെന്‍ഡറില്ലാതെ ആഡംബരവാഹനങ്ങള്‍ വാങ്ങി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗരേഖയും നടപടിക്രമങ്ങളും പാലിച്ചില്ലെന്നും സിഎജി കണ്ടെത്തി.

    സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി .അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിട്ടതായി റവന്യൂവകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.തൃശൂര്‍ പൊലീസ് അക്കാദിയില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായെന്നും സിഎജി കണ്ടെത്തി.

    No comments

    Post Top Ad

    Post Bottom Ad