Header Ads

  • Breaking News

    കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​രമ്പ​ര: അ​വ​സാ​ന കു​റ്റ​പ​ത്രം നാളെ സ​മ​ര്‍​പ്പി​ക്കും



    കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര കേ​സി​ലെ അ​വ​സാ​ന കു​റ്റ​പ​ത്രം തി​ങ്ക​ളാ​ഴ്ച സ​മ​ര്‍​പ്പി​ക്കും. പൊ​ന്നാ​മ​റ്റം അ​ന്ന​മ്മ തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കു​റ്റ​പ​ത്രം ന​ല്‍​കു​ന്ന​ത്. താ​മ​ര​ശേ​രി ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. നായയെ കൊല്ലാന്‍ ഉപയോഗിക്കുന്ന ഡോഗ് കില്‍ വിഷം ആട്ടിന്‍സൂപ്പില്‍ കലര്‍ത്തി അന്നമ്മയുടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. ജോളി മാത്രമാണ് കേസില്‍ പ്രതി.

    2012 ഓ​ഗ​സ്റ്റ് 22ന് ​ആ​ണ് അ​ന്ന​മ്മ തോ​മ​സ് കൊ​ല്ല​പ്പെ​ട്ട​ത്. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്ബ​ര​യി​ല്‍ ആ​ദ്യ​ത്തെ കൊ​ല​പാ​ത​ക​മാ​യി​രു​ന്നു അ​ന്ന​മ്മ തോ​മ​സി​ന്‍റേ​ത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്‍റെ മാതാവാണ് അന്നമ്മ. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പറഞ്ഞിരുന്ന കള്ളത്തരം പുറത്ത് വരുമെന്ന ഭയമാണ് കൊലപാതകത്തിന് കാരണമായി കുറ്റപത്രത്തില്‍ പറയുന്നത്. 

    പ്രീ ​ഡി​ഗ്രി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത മാ​ത്ര​മു​ള്ള ജോ​ളി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ണ്ടെ​ന്നാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ ബ​ന്ധു​ക്ക​ളെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്. ജോ​ലി​ക്ക് ശ്ര​മി​ക്കു​ന്നി​ല്ലേ​യെ​ന്ന് അ​ന്ന​മ്മ ജോ​ളി​യോ​ട് ചോ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 

    വി​ഷം വാ​ങ്ങാ​നാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ജോ​ളി കു​റി​പ്പ​ടി വാ​ങ്ങി​യ​തി​ന്‍റെ രേ​ഖ​യാ​ണ് കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യി അ​ന്വേ​ഷ​ണ സം​ഘം ചൂ​ണ്ടി കാ​ണി​ക്കു​ന്ന​ത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad