ഡ്രൈവിംഗ് ലൈസൻസ് കയ്യിലുള്ളവർ ശ്രദ്ധിക്കാത്ത ഈ ഒരു കാര്യം ഇനിയും അവഗണിച്ചാൽ എട്ടിന്റെ പണി കിട്ടും
ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നു പറഞ്ഞാൽ ഇന്നത്തെക്കാലത്ത് അൽപം കഷ്ടപ്പെട്ട പണിയാണ്. ടെസ്റ്റുകൾ എല്ലാം കഠിനമാക്കിയിരിക്കുകയാണ് രാജ്യത്തെ മുഴുവൻ ആർടിഓ കളും. ഒരുപാട് സമയവും പൈസയും ചില്വാക്കിയായിരിക്കും ലൈസൻസ് കയ്യിൽ കിട്ടിയത്. എന്നാൽ ലൈസൻസ് കയ്യിൽ കിട്ടിയാൽ പിന്നെ നമ്മൾ ഒന്നും ശ്രദ്ധിക്കാറില്ല അതിൻറെ കാലാവധി കഴിയുന്നതൊന്നും നമ്മൾ അറിയാറില്ല.കാലാവധി കഴിഞ്ഞു ഒരുപാട് നാളുകൾ കഴിഞ്ഞായിരിക്കും ഡേറ്റ് പോലും നമ്മൾ ഓർക്കുന്നത് അതിനു ശേഷം ലൈസൻസ് പുതുക്കാൻ നമ്മൾ നെട്ടോട്ടം ഓടുന്നു. എന്നാൽ ഇനിമുതൽ കാലാവധി കഴിഞ്ഞ ലൈസസ് ഉടനെ പുതുക്കാൻ സാധാരണ നിയമത്തിൽ നിന്നും ചില ഇളവുകൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട് ഇത് ശ്രദ്ധിചില്ലെങ്കിൽ വീണ്ടും നമ്മൾ ടെസ്റ്റുകൾ എടുക്കേണ്ടിവരും.
അതിനായി ആദ്യം ലൈസൻസ് എടുക്കാൻ നമ്മൾ ഏതൊക്കെ രീതിയിൽ കഷ്ട്ടപ്പെട്ടോ അതുപോലെ തന്നെ വീണ്ടും ചെയ്യേണ്ടിവരും. ഇത് നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ ഡ്രൈവിംഗ് ലൈസസിനെ കാര്യമായി ബാധിക്കും ശ്രദ്ധിച്ചാൽ വളരെ അധികം ലാഭം ഉണ്ടാകും ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞു ഒരു വർഷം കഴിഞ്ഞാൽ നമുക്ക് പുതുക്കാൻ കഴിയില്ല. പുതിയ നിയമം അനുസരിച്ച് ഇങ്ങനെയാണ് കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് മാർച്ച് 31 വരെ പുതുക്കാൻ കഴിയും.ഇത് ടെസ്റ്റുകൾ ഒന്നും തന്നെ ഇല്ലാതെയാണ് ചെയ്യാൻ കഴിയുന്നത്. ഒരുപാട് ടെസ്റ്റുകൾ ചെയ്തായിരിക്കും ലൈസൻസ് കയ്യിൽ കിട്ടിയത് അതിനു ശേഷം ലൈസൻസ് പുതുക്കാൻ കഴിഞ്ഞില്ലെങ്കിൽ വീണ്ടും അത്തരത്തിൽ പല ടെസ്റ്റുകളും ചെയ്യേണ്ടിവരും ബൈക്കും കാറും ഓട്ടോയും അതായതു ടൂ വീലറും ഫോർ വീലറും ത്രീ വീലറും ഒരുമിച്ചു എടുത്തവർക്ക് ലൈസൻസ് പുതുക്കിയില്ലെങ്കിൽ വളരെ അധികം ബുദ്ധിമ്മുട്ടാണ് ഉണ്ടാകുക അതുകൊണ്ട് മാക്സിമം ഈ കാര്യം ശ്രദ്ധിക്കുക മാർച്ച് അഞ്ചിന് മുന്നേ പുതുക്കാൻ ശ്രമിക്കുക.
No comments
Post a Comment