Header Ads

  • Breaking News

    ഡ്രൈവറും ക്ലീനറും മദ്യപിച്ച് പൂസായി. പാനൂർ കൈവേലിക്കലിൽ നിയന്ത്രണം വിട്ട ടിപ്പർ ടോറസ് ലോറി പറമ്പിലേക്ക് പാഞ്ഞുകയറി. ഒഴിവായത് വൻ അപകടം.ഡ്രൈവർ അറസ്റ്റിൽ





    ചെറുവാഞ്ചേരി കൈവേലിക്കൽ റോഡിൽ മുളിയാത്തോടിൽ ഉച്ചയ്ക്കാണ് അപകടം നടന്നത്. തലശേരി – മാഹി ബൈപ്പാസ് പ്രവൃത്തിക്കായി മണ്ണെടുത്ത് വരികയായിരുന്ന ടിപ്പർ ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്. വണ്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവറും, ക്ലീനറും തീർത്തും മദ്യലഹരിയിലായിരുന്നു. തൊട്ടടുത്ത പറമ്പിലേക്ക് ഇടിച്ചു കയറി മറിയാനായി നിന്ന ലോറിയിൽ നിന്നും ഇരുവരെയും ഓടിക്കൂടിയ നാട്ടുകാരാണ് ഇറങ്ങാൻ സഹായിച്ചത്. നടക്കാൻ പോലും പറ്റാത്തത്ര മദ്യലഹരിയിലായിരുന്നു ഇരുവരും. മറ്റൊരപകടവും വരുത്താതെ കൂറ്റൻ ലോറി ഇത്ര വരെയെങ്കിലും എത്തിയതിന് ദൈവത്തിന് നന്ദി പറയുകയായിരുന്നു സ്ഥലത്തെത്തിയ പൊലീസുകാരടക്കം. ഡ്രൈവറുടെയും ക്ലീനറുടെയും അവസ്ഥ കണ്ട് നാട്ടുകാരിൽ ചിലർ കൈയ്യേറ്റത്തിന് മുതിർന്നെങ്കിലും പാനൂർ എസ്.ഐ ടി. എൻ സന്തോഷ് കുമാർ, എ.എസ്.ഐ ദേവദാസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം തടഞ്ഞു. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി ശിവനേശൻ ശെൽവരാജിനെ പാനൂർ പൊലീസ് അറസ്റ്റു ചെയ്തു. പാനൂരിൻ്റെ കിഴക്കൻ മേഖലകളിൽ നിന്നും ഇത്തരത്തിൽ നിരവധി വലിയ വാഹനങ്ങളാണ് തലശേരി – മാഹി ബൈപ്പാസ് പ്രവൃത്തിക്കായി മണ്ണുമായി പോകുന്നത്. എവിടെ നിന്നാണ് ഈ മണ്ണ് എടുക്കുന്നതെന്നോ, ഏത് കുന്നാണ് ഇടിക്കുന്നതെന്നോ ആർക്കുമറിയില്ല. എന്നാൽ കൃത്യമായി വലിയ ടിപ്പർ ടോറസ് വാഹനങ്ങൾ ലോഡുമായി തലങ്ങും വിലങ്ങും പായുന്നുമുണ്ട്

    No comments

    Post Top Ad

    Post Bottom Ad