കിസാന്‍ പദ്ധതി മൂന്നാം ഗഡു കിട്ടാതെ അഞ്ചുകോടിയിലേറെപ്പേര്‍
കര്‍ഷകര്‍ക്ക് നേരിട്ട് സഹായധനം നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ മൂന്നാം ഗഡു അഞ്ചുകോടിയിലധികം കര്‍ഷകര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ല. കേന്ദ്ര കൃഷിമന്ത്രാലയം പുറത്തുവിട്ട പുതിയ രേഖയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപയുടെ നേരിട്ടുള്ള സഹായധനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാരംഭിച്ച പദ്ധതിയാണിത്. ഇതനുസരിച്ച നാലുമാസം കൂടുമ്ബോള്‍ 2000 രൂപ വീതമാണ് കര്‍ഷകര്‍ക്കുലഭിക്കുക. 2018 ഡിസംബര്‍ ഒന്നിനാണ് പദ്ധതിയാരംഭിച്ചത്.
കേന്ദ്ര കൃഷിമന്ത്രാലയം പുറത്തുവിട്ട വിവരങ്ങളനുസരിച്ച് 2.51 കോടി കര്‍ഷകര്‍ക്ക് രണ്ടാമത്തെ ഗഡു കിട്ടിയിട്ടില്ല. 5.16 കോടി കര്‍ഷകര്‍ക്കാണ് മൂന്നാം ഗഡുവും കിട്ടിയിട്ടില്ല.
2018 ഡിസംബറിനും 2019 നവംബറിനുമിടയില്‍ മൊത്തം ഒമ്ബതുകോടി കര്‍ഷകരാണ് പദ്ധതിയില്‍ പേരുനല്‍കിയിട്ടുള്ളത്. ഇവരില്‍ 7.68 കോടിപ്പേര്‍ക്ക് ആദ്യ ഗഡു ലഭിച്ചു. ആറരക്കോടിപ്പേര്‍ക്ക് രണ്ടാം ഗഡുവും 3.85 കോടിപ്പേര്‍ക്ക് മൂന്നാം ഗഡുവും നല്‍കിയതായി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു മറുപടിയായുള്ള രേഖകളില്‍ പറയുന്നു.
ബാക്കിയുള്ളവര്‍ക്ക് എന്തുകൊണ്ട് തുക ലഭിച്ചില്ലെന്നതിന് മന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല. കേരളത്തില്‍ മൂന്നാംഗഡു കിട്ടിയത് 18.43 ലക്ഷംപേര്‍ക്ക്
കേരളത്തില്‍നിന്നുള്ള അപേക്ഷകരില്‍ 23.83 ലക്ഷം പേര്‍ക്ക് ആദ്യ ഗഡുവും 18.79 ലക്ഷം പേര്‍ക്ക് രണ്ടാമത്തേതും 18.43 ലക്ഷം പേര്‍ക്ക് മൂന്നാമത്തേതും കിട്ടി. ആകെ 26.13 ലക്ഷം പേരാണ് സംസ്ഥാനത്തുനിന്ന് പദ്ധതിയില്‍ പേരുനല്‍കിയത്.
No comments
Post a Comment