ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു
തളിപ്പറമ്പ്:
ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു; കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഉള്‍പ്പെടെ പോലീസ് കേസെടുത്തു.
തൃച്ചംബരം മംഗളാ റോഡില്‍ താമസിക്കുന്ന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ മെഡിസിന്‍ വിഭാഗം പ്രഫസര്‍ കൊടക്കാടന്‍ വീട്ടില്‍ ഡോ.കെ.പത്മനാഭനെതിരെയാണ് കേസ്. മംഗളാ റോഡില്‍ തന്നെ താമസിക്കുന്ന എട്ടിയാട്ട് വീട്ടില്‍ ഇ.വി.പത്മനാഭന്‍ (56) നാണ് മര്‍ദ്ദനമേറ്റത്.
ചൊവ്വാഴ്ച്ച രാത്രി യായിരുന്നു സംഭവം. പത്മനാഭന്‍ വീട്ടിലേക്ക് ഓട്ടോറിക്ഷയുമായി പോകവെ ഡോ.പത്മനാഭനും സഹായി സുരേഷും കാര്‍ റോഡിന് കുറുകെയിട്ട് തടഞ്ഞ് മര്‍ദ്ദിച്ചതായാണ് പരാതി.
ഡോ.കെ.പത്മനനാഭന്‍(52), സുരേഷ് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
പരിക്കേറ്റ പത്മനാഭന്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.ഡോക്ടറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പത്മനാഭനെതിരെയും കേസെടുത്തിട്ടുണ്ട്. പത്ത്മാസം മാസം മുമ്പ് ഡോ.പത്മനാഭന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തിരുന്നു.
No comments
Post a Comment