കടയ്ക്കലില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അച്ഛനും മക്കളും മുങ്ങിമരിച്ചു
കൊല്ലം: കടയ്ക്കല്‍ ദേവീക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ അച്ഛനും രണ്ട് മക്കളും മുങ്ങിമരിച്ചു. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശികളായ സെല്‍വരാജ് (49), മക്കളായ ശരവണന് (20), വിഗ്നേഷ് (17)എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. നാഗര്‍കോവിലില്‍നിന്ന് ബന്ധുവീട്ടിലെത്തിയതായിരുന്നു മൂവരും. കുളത്തിന്റെ ആഴം അറിയാതെ ഇറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
ليست هناك تعليقات
إرسال تعليق