Header Ads

  • Breaking News

    ഭക്ഷണം കഴിച്ചവര്‍ക്ക് വയറുവേദന; അഞ്ചരക്കണ്ടിയില്‍ ഹോട്ടല്‍ പൂട്ടിച്ചു



    കൂത്തുപറമ്പ്: 
    അഞ്ചരക്കണ്ടി ടൗണിലെ ഹോട്ടല്‍ ആരോഗ്യ വിഭാഗം പൂട്ടിച്ചു. പി.കെ. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള അറഫ ഹോട്ടലാണ് വേങ്ങാട് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതര്‍ പൂട്ടിച്ചത്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച ചിലര്‍ക്ക് വയറുവേദന ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 

    നേരത്തെ ഈ ഹോട്ടലില്‍നിന്ന് ഷവര്‍മ കഴിച്ച ചിലര്‍ക്കും സമാനമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടലില്‍ പരിശോധന നടത്തുകയും ഉടമയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 

    പരിശോധനയില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പിന്നിലുള്ള കിണറിലെ വൃത്തിഹീനമായ വെള്ളം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹോട്ടല്‍ പൂട്ടിച്ചതെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.മോഹനന്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad