പ്രതികളുമായി കേരളത്തിലേക്ക് പുറപ്പെട്ട കേരള പോലീസ് സംഘത്തെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു
നവി മുംബൈ: ശാന്തന്‍പാറ കൊലപാതകക്കേസിലെ പ്രതികളുമായി കേരളത്തിലേക്ക് പുറപ്പെട്ട കേരള പോലീസ് സംഘത്തെ മുംബൈ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥര്‍ തടഞ്ഞു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതിയില്ലെന്ന കാരണത്താലാണ് പോലീസ് സംഘത്തെ തടഞ്ഞത്. കേസിലെ മുഖ്യപ്രതികളായ വസീം, ലിജി എന്നിവരെ കൊണ്ട് വരുമ്പോഴാണ് തടഞ്ഞത്.
പ്രതികളെ കൈയാമംവെച്ചാണ് ശാന്തന്‍പാറ സി.ഐ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിമാനത്താവളത്തിലെത്തിച്ചത്. ഇവര്‍ക്ക് ബോര്‍ഡിങ് പാസ് നല്‍കിയെങ്കിലും പ്രതികളുമായി വിമാനത്തില്‍ സഞ്ചരിക്കണമെങ്കില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതിവേണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെയാണ് യാത്ര മുടങ്ങിയത്.
ലിജിയുടെ ഭര്‍ത്താവായ റിജോഷിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതിനുശേഷമാണ് ലിജി ഇളയ കുട്ടിയുമായി വസീമിനോടൊപ്പം മുംബൈയിലേക്ക് കടന്നത്. ഒരാഴ്ചയ്ക്കുശേഷം വസീമിനെയും ലിജിയെയും കുട്ടിയോടൊപ്പം പന്‍വേലിലെ സമീര്‍ ഹോട്ടലില്‍ വിഷംകഴിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു. ലിജിയുടെയും വസീമിന്റെയും നില ഗുരുതരമായിരുന്നെങ്കിലും ആഴ്ചകള്‍നീണ്ട ചികിത്സയ്ക്കുശേഷം ഇരുവരും ആരോഗ്യനില വീണ്ടെടുക്കുകയായിരുന്നു.
No comments
Post a Comment