സംസ്ഥാനത്ത് ഇനി കറന്റ് കട്ടും ലോഡ് ഷെഡിംഗും ഉണ്ടാകില്ല; മന്ത്രി എംഎം മണി
ആലപ്പുഴ: സംസ്ഥാനത്ത് ഇനി കറന്റ് കട്ടും ലോഡ് ഷെഡിംഗും ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.
ഒരു ലൈനില്‍ വൈദ്യുതി മുടങ്ങിയാല്‍ ഓട്ടോമാറ്റിക്കായി മറ്റൊരു ലൈനില്‍ നിന്ന് കറന്റ് ഉപഭോക്താവിന് ലഭിക്കുന്ന തരത്തിലുള്ള നവീകരണങ്ങള്‍ മേഖലയില്‍ പരിഗണിച്ചു വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. വേണ്ടതിന്റെ 70 ശതമാനം വൈദ്യുതിയും വിവിധ കരാറുകള്‍ പ്രകാരം പുറമെ നിന്ന് എത്തിക്കുന്നതാണ്.
ഈ സാഹചര്യത്തിലും വിതരണ തടസമില്ലാതെ ഗുണമേന്‍മയുള്ള വൈദ്യുതി കാര്യക്ഷമമായി ജനങ്ങള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെഎസ് ഇബിയെ പരാതി രഹിത സ്ഥാപനമാക്കുന്നതിന് കളര്‍കോട് അജ്ഞലി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
No comments
Post a Comment