കത്ത് കിട്ടിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ആശ്ചര്യമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ്; കത്ത് ഇന്നലെ തന്നെ നൽകി
തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ ബഹ്‌റയെ തല്‍സ്ഥാനത്ത നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവിന്റെ ഓഫീസ്. കത്ത് കിട്ടിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ആശ്ചര്യകരമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
കത്ത് ഇന്നലെ (12-2-20, ബുധനാഴ്ച രാത്രി 7.30 ന്)തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തിച്ചതാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ അത് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു എന്നും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
സി.എ.ജി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ ഡി.ജി.പി ലോക്‌നാഥ ബഹ്‌റയെ തല്‍സ്ഥാനത്ത നിന്ന് നീക്കം ചെയ്യണമെന്നും സാമ്ബത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് സി.ബി.ഐയും രാജ്യസുരക്ഷാ സംബന്ധിച്ച കാര്യങ്ങള്‍ സംബന്ധിച്ച് എന്‍.ഐ.എയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ കത്ത്.
No comments
Post a Comment