Header Ads

  • Breaking News

    കാഞ്ഞിരങ്ങാട് കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം ഇന്ന്




    തളിപ്പറമ്പ്: 
    കാഞ്ഞിരങ്ങാട് ടെസ്റ്റിങ് സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 14-ന് രാവിലെ 11-ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. മോട്ടോര്‍വാഹന വകുപ്പിന്റെ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് ട്രാക്കും വെഹിക്കിള്‍ ടെസ്റ്റിങ് സ്റ്റേഷനുമാണിത്. നാലുകോടി രൂപ ചെലവിലാണ് നിര്‍മിച്ചത്.

    സംസ്ഥാനത്തുതന്നെ ഏറ്റവും നൂതനമായ സംവിധാനമാണ്‌ ഇവിടെ ഏര്‍പ്പെടുത്തിയതെന്ന്‌ ആര്‍.ടി.ഒ. വി.വി.മധുസൂദനന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജര്‍മനിയില്‍ നിന്ന്‌ ഇറക്കുമതി ചെയ്ത ഇന്റഗ്രേറ്റഡ് ടെക്നോളജിയാണ്‌ ഇവിടെയുള്ളത്.സാങ്കേതിക സംവിധാനങ്ങളടക്കം പൂര്‍ണമായും എയര്‍കണ്ടീഷന്‍ചെയ്ത അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

    ഡ്രൈവിങ് ടെസ്റ്റും വെഹിക്കിള്‍ ടെസ്റ്റും പൂര്‍ണമായും സാങ്കേതിക സംവിധാനത്തിലേക്ക് വഴിമാറും. പ്രതിദിനം 120 പേര്‍ക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്താം.എടപ്പാളില്‍ നിര്‍മിക്കുന്ന ഇന്റര്‍നാഷണല്‍ ലൈസന്‍സിനുള്ള ടെസ്റ്റിങ് ഗ്രൗണ്ടിലേക്കുവേണ്ട പ്രാഥമികഘട്ട പരീക്ഷകള്‍ കാഞ്ഞിരങ്ങാട്ട് നടത്താനാണ് ശ്രമം.ലേണിങ് ടെസ്റ്റ്, ലൈസന്‍സ് നല്‍കല്‍ എന്നിവയെല്ലാം ഇനി കാഞ്ഞിരങ്ങാട്ടുനിന്നായിരിക്കും.

    ടെസ്റ്റ് പാസായാലുടന്‍ ലൈസന്‍സ് നല്‍കും.ടെസ്റ്റിനുവരുന്നവര്‍ക്ക് റെസ്റ്റ് റൂം, ശൗചാലയം, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങളേര്‍പ്പെടുത്തും. കേരളത്തിലെ അന്താരാഷ്ട്രനിലവാരമുള്ള ആദ്യത്തെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രമാണിതെന്നും ആര്‍.ടി.ഒ. പറഞ്ഞു. ജോയിന്റ് ആര്‍.ടി.ഒ. പദ്മകുമാര്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ.രാജേഷ്, നോഡല്‍ ഓഫീസര്‍' ജെ.എസ്.ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad