കണ്ണൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി
കണ്ണൂര്‍:
കണ്ണൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. എടക്കാടിനും തലശേരിക്കും ഇടയിലാണ് വിള്ളല്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ 7.05 ഓടെ വിള്ളല്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി, പരശുറാം ട്രെയിനുകള്‍ കണ്ണൂരില്‍ പിടിച്ചിട്ടു.
കുറച്ചു സമയം ട്രെയിന്‍ ഗതാഗതം താറുമാറായെങ്കിലും പിന്നീട് 7.50ഓടെ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
No comments
Post a Comment