Header Ads

  • Breaking News

    മാര്‍ച്ച്‌ എട്ടിന് തിരുവനന്തപുരത്ത് മദ്യനിരോധനം പ്രഖ്യാപിച്ചു


    ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ മാര്‍ച്ച്‌ എട്ടിന് വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച്‌ ഒന്‍പത് വൈകിട്ട് ആറുവരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ മദ്യം വിതരണം ചെയ്യാനോ വില്‍പ്പന നടത്താനോ പാടില്ലെന്ന് അറിയിപ്പില്‍ പറയുന്നു.

    ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ തട്ടുകടകള്‍, റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ രാത്രികാല പരിശോധന കര്‍ശനമാക്കിയതായി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad