Header Ads

  • Breaking News

    ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ്;ഹരിയാനയ്ക്ക് കിരീടം


    കൊല്ലം ;ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാനയ്ക്ക് കിരീടം. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യെ തകര്‍ത്താണ്  ഹരിയാന ജേതാക്കളായത്. ഹരിയാനയുടെ രണ്ടാം കിരീടമാണിത്. 2013ലായിരുന്നു ഹരിയാനയുടെ ആദ്യകിരീടധാരണം.സായിക്കെതിരെ ഹരിയാന മേധാവിത്വം തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സായി സ്‌ട്രൈക്കര്‍മാരായ സമിത മിന്‍സും ബേതാന്‍ ഡുങ്് ഡുങ്ങും നിറം മങ്ങിയ മത്സരത്തില്‍ പത്തൊന്‍പതാം മിനുട്ടില്‍ മനീഷ ഉഗ്രന്‍  ഫീല്‍ഡ് ഗോളിലൂടെ ഹരിയാനയെ മുന്നിലെത്തിച്ചു. www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad