കർഷകരുടെ ലോങ് മാർച്ചും സമരവും പ്രഖ്യാപിച്ച് ജോസഫ് വിഭാഗം
കോട്ടയം: കാര്‍ഷിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസ് (എം- ജോസഫ് വിഭാഗം) കാസര്‍കോട്ടു നിന്നു തിരുവനന്തപുരം വരെ 'കര്‍ഷക ലോങ് മാര്‍ച്ച്' നടത്തുമെന്നു വര്‍ക്കിങ് പ്രസിഡന്റ് പി.ജെ. ജോസഫ്. നേതാക്കന്മാരെ അണി നിരത്തി വരും ദിനങ്ങളില്‍ മാര്‍ച്ചും സമരങ്ങളും ആരംഭിക്കും.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തുന്ന ലോംഗ് മാര്‍ച്ചിന്റെ ഭാഗമായി ശക്തമായ അഞ്ച് കാര്‍ഷിക സമരങ്ങള്‍ നടത്തുമെന്നും ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്- എം ജേസഫ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര മൈതാനത്തു നടത്തിയ കര്‍ഷകരക്ഷാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോംഗ് മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങളെ 21 പ്രമേയങ്ങളായി സംഗമത്തില്‍ വിവിധ നേതാക്കള്‍ അവതരിപ്പിച്ചു. സി.എഫ്. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ليست هناك تعليقات
إرسال تعليق