തളിപ്പറമ്പ് ജില്ലാ ജയിലിന് മുഖ്യമന്ത്രി തറക്കല്ലിട്ടു
തളിപ്പറമ്പ്:
തളിപ്പറമ്പ് ജില്ലാ ജയിലിന് കാഞ്ഞിരങ്ങാട് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിട്ടു. ജയില്‍ കെട്ടിടം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. കാഞ്ഞിരങ്ങാട് റവന്യൂ വിഭാഗം വിട്ടുനല്‍കിയ 8.477 ഏക്കര്‍ സ്ഥലത്താണ് ജില്ലാ ജയില്‍ നിര്‍മ്മിക്കുന്നത്. പയ്യന്നൂര്‍, പെരിങ്ങോം, ചെറുപുഴ, പഴയങ്ങാടി, പരിയാരം, ആലക്കോട്, കുടിയാന്‍മല, ശ്രീകണ്ഠാപുരം, തളിപ്പറമ്ബ് ‘പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ റിമാന്‍ഡ് തടവുകാരെയാണ് ഈ ജയിലില്‍ പാര്‍പ്പിക്കുക.
ജയിലില്‍ അഞ്ഞൂറോളം തടവുകാര്‍ക്കുള്ള സൗകര്യങ്ങളൊരുക്കും. രണ്ടുനിലകളില്‍ ഹൈടെക്ക് ജില്ലാ ജയിലാണ് നിര്‍മ്മിക്കുക. ‘ഒക് ടഗണ്‍’ മാതൃകയിലുള്ള ജയിലില്‍ പൂന്തോട്ടം, ഡിജിറ്റല്‍ ലൈബ്രറി, അത്യാധുനിക അടുക്കള, ഡൈനിങ്ങ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. 18.56 കോടി രൂപയുടെതാണ് എസ്റ്റിമേറ്റ്.
No comments
Post a Comment