മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ശങ്കരന് അന്തരിച്ചു
കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന് (72) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പേരാമ്ബ്ര കടിയങ്ങാട് സ്വദേശിയായ ശങ്കരന് ഏറെക്കാലമായി സിവില്‍ സ്റ്റേഷന് സമീപത്തെ രാജീവം വസതിയിലായിരുന്നു താമസം.
2001ല്‍ കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പെട്ടു. എ.കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1998ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പത്തുവര്‍ഷം കോഴിക്കോട് ഡിസിസി പ്രസിഡന്റായിരുന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1947 ഡിസംബര്‍ രണ്ടിനായിരുന്നു ജനനം. 2001ല്‍ കൊയിലാണ്ടിയില്‍ സിറ്റിംഗ് എംഎല്‍എ പി. വിശ്വനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്ന് മന്ത്രിസ്ഥാനവും നിയമസഭാംഗത്വവും രാജിവച്ചു. കെ.കരുണാകരനൊപ്പം ഡിഐസിയില്‍ ചേര്‍ന്നു. പിന്നീട് കരുണാകരനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തി.
No comments
Post a Comment