പാൽ ക്ഷാമം: മിൽമ ചർച്ച ഇന്ന്
തിരുവനന്തപുരം: പാല്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ മില്‍മ ഇന്ന് യോഗം ചേരും. അന്യസംസ്ഥാനങ്ങളിൽ നിന്ന് പാൽ എത്തിക്കേണ്ട കാര്യവും വില വർധനയും ചർച്ചയാകും.
ഉല്‍പ്പാദനച്ചെലവ് കൂടിയത് കര്‍ഷകരെ ക്ഷീരമേഖലയില്‍ നിന്നും അകറ്റുന്നു. അതിനാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നിലവില്‍ ഒരു ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങാന്‍ നീക്കമുണ്ടെങ്കിലും കര്‍ണാടക നേരത്തെ നല്‍കിയിരുന്ന പാലിന്റെ പകുതി പോലും ഇപ്പോള്‍ നല്‍കുന്നില്ല. വില കൂട്ടിയാല്‍ പ്രശ്‌നത്തിന് പരിഹാരം ആകില്ലെന്നും മില്‍മ വിലയിരുത്തുന്നു.
No comments
Post a Comment