Header Ads

  • Breaking News

    തോക്കും വെടിയുണ്ടകളും നഷ്ടമായിട്ടില്ലെന്ന് പോലീസ്; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും



    തിരുവനന്തപുരം: പോലീസിന്‍റെ ആയുധ ശേഖരത്തില്‍ നിന്ന് റൈഫിളുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി പോലീസ്. റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ തോക്കും വെടിയുണ്ടകളും നഷ്ടമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ തന്നെ കോടതിയില്‍ സമര്‍പ്പിച്ചേക്കും. 

    അതേസമയം വീഴ്ച വരുത്തിയ 11 പോലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിയെടുത്തേക്കുമെന്ന് സൂചനയുണ്ട്. തോക്കുകള്‍ നഷ്ടമായെന്ന ആരോപണം പോലീസിനെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പേരൂര്‍ക്കട എസ്‌എപി ക്യാമ്ബില്‍ നിന്നും 25 റൈഫിളുള്‍ 12061 വെടിയുണ്ടകളും കാണാനില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വെച്ചുവെന്നും ഇത് മറച്ച്‌ വെയ്ക്കാന്‍ രേഖകള്‍ തിരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മറച്ച്‌ വെയ്ക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമിച്ചിവെന്ന ആരോപണവും സിഎജി റിപ്പോര്‍ട്ടില്‍ ഉണ്ട്.

    തിരുവനന്തപുരത്തെ എസ്‌എപിയില്‍ നിന്നും തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നുമാണ് ആയുധങ്ങള്‍ കാണാതായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇവയെല്ലാം എആര്‍ ക്യാമ്ബില്‍ ഉണ്ടെന്നുമാണ് പോലീസിന്‍റെ നിലപാട്.

    പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാര്‍ക്ക് വില്ല നിര്‍മിക്കാന്‍ വകമാറ്റി ചെലവഴിച്ചു, നിയമ വിരുദ്ധമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങനങ്ങളും ആഡംബര കാറുകളും വാങ്ങികൂട്ടി എന്നിവ ഉള്‍പ്പെടെയുള്ള ആരോപണങ്ങൾ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad