ബിഎസ്എന്‍എല്‍: വിരമിച്ചവര്‍ രണ്ടു വര്‍ഷത്തേയ്ക്ക് മറ്റു ജോലികള്‍ ചെയ്യരുത്
തിരുവനന്തപുരം:
ബിഎസ്എൻഎല്ലില്‍ നിന്നും സ്വയം വിരമിച്ച ജീവനക്കാരിൽ ഗ്രൂപ്പ് എ വിഭാഗത്തിൽപ്പെട്ടവർക്ക് രണ്ടുകൊല്ലത്തേക്ക് ശമ്പളംപറ്റുന്ന മറ്റു ജോലികളിൽഏർപ്പെടാൻ വിലക്ക് ഏര്‍പ്പെടുത്തി.
മാത്രമല്ല മറ്റു ജോലികളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കാണിക്കുന്ന കത്ത് ഒരു കൊല്ലം കഴിയുമ്പോള്‍ ബിഎസ്എന്‍എല്‍ മാനേജ്മെന്റിന് നല്‍കുകയും വേണം.
കഴിഞ്ഞ വ്യാഴം വെള്ളി ദിവസങ്ങളിലായി സംസ്ഥാനത്തെ 9314 ജീവനക്കാരില്‍ 4589 പേരാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം സര്‍വീസില്‍നിന്നും വിരമിച്ചത്.വിരമിച്ച എല്ലാവർക്കും കമ്പനിവക ഉപഹാരം നൽകിയിരുന്നു. എന്നാൽ വിരമിക്കുന്നവർക്ക് നൽകിയിരുന്ന 3000 രൂപ കൂട്ടവിരമിക്കലിനു മുന്‍പ് നിർത്തലാക്കിയിരുന്നു.ഇപ്പോൾ വിരമിച്ചവര്‍ക്ക് 1699 രൂപയ്ക്കുള്ള ഒരു വര്‍ഷ വാലിഡിറ്റിയുടെ റീചാര്‍ജ് കൂപ്പണുകള്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ട്.
ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടാതെയാണ് ജീവനക്കാർ പടിയിറങ്ങിയത്. സർവീസിൽ തുടരുന്നവർക്കും ശമ്പളം കിട്ടിയിട്ടില്ല. ശമ്പളം ഫെബ്രുവരി ആദ്യയാഴ്ചകൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് പ്രകാരമാണ് 50 വയസിനു മുകളിലുള്ളവര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. 40 മാസത്തെ ശമ്പളത്തിന്തുല്യമായ തുകയാണ് പദ്ധതി പ്രകാരം ഭൂരിഭാഗം പേര്‍ക്കും ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ജീവനക്കാര്‍ കൂട്ടത്തോടെ പിരിഞ്ഞു പോയതിനെ തുടര്‍ന്ന്‍ തടസപ്പെട്ട കൗണ്ടര്‍ വഴിയുള്ള ബില്‍ പേയ്മെന്റുകളും സിം കാര്‍ഡ് വിതരണവും അടക്കമുള്ള അടിസ്ഥാന സേവനങ്ങള്‍ 10 ദിവസത്തിനകം പൂര്‍ണമായി പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
No comments
Post a Comment