ലോട്ടറി വില കൂട്ടിയത് പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വരാൻ; അന്യസംസ്ഥാന ലോട്ടറിക്ക് വേണ്ടി ഗൂഢാലോചന: ഉമ്മൻ ചാണ്ടി
കോട്ടയം: സംസ്ഥാനത്ത് ആറ് ലോട്ടറികളുടെ വില 30 രൂപയില്‍ നിന്ന് 40 രൂപയായി വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അന്യസംസ്ഥാന ലോട്ടറിയെ കേരളത്തിലേക്കു കൊണ്ടുവരാനുള്ള നിഗൂഢ അജന്‍ഡയും പാവങ്ങളുടെ ചെലവില്‍ സംസ്ഥാനത്തിന്റെ വരുമാനം കൂട്ടുകയെ ലക്ഷ്യവുമാണ് ഇതിന് പിന്നിലുള്ളതെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു.
ലോട്ടറി വില വര്‍ധിപ്പിച്ചത് രണ്ടരലക്ഷത്തോളം പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന നടപടിയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വില കൂടുന്നതോടെ വില്‍പ്പന കുറയുകയും. അന്ധര്‍, ബധിരര്‍, നിത്യരോഗികള്‍, മറ്റൊരു വേലയും ചെയ്യാന്‍ കഴിയാത്തവര്‍ തുടങ്ങിയ രണ്ടരലക്ഷത്തോളം ലോട്ടറി വില്പനക്കാരുടെ ജീവിതം ഇതോടെ ഇരുളടയുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടി ഏകീകരിക്കുകയും അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിലേക്കു കടന്നുവരാന്‍ സഹായകമായ രീതിയിലുള്ള ഹൈക്കോടതി വിധി ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തില്‍ വിലവര്‍ധന മൂലം ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ കേരള ലോട്ടറിയെ വിഴുങ്ങാന്‍ ഭീമാകാരത്തോടെ അന്യസംസ്ഥാന ലോട്ടറി തയാറായി നില്‍ക്കുകയാണ് . അതിന് ഇനി അധികം നാളുകളില്ല. സംസ്ഥാനത്ത് വില്‍ക്കുന്ന ലോട്ടറികളുടെ വില 40 രൂപയാക്കിയപ്പോള്‍, മിസോറാം ടിക്കറ്റ് 35 രൂപയ്ക്കാണ് വില്ക്കാന്‍ പോകുന്നത്'- ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇടതുസര്‍ക്കാരിന്റെ ചരിത്രം പരിശോധിച്ചുനോക്കിയാല്‍ അന്യസംസ്ഥാന ലോട്ടറിയുമായുള്ള അവരുടെ അഭേദ്യമായ ബന്ധം തെളിഞ്ഞു കാണാന്‍ സാധിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി .
No comments
Post a Comment