Header Ads

  • Breaking News

    ഏഷ്യാനെറ്റ് ഫിലിം അവാർഡ്: മോഹൻലാൽ മികച്ച നടൻ;ചിത്രങ്ങൾ ലൂസിഫർ, ഇട്ടിമാണി


    ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 ചടങ്ങുകൾ ഇന്നലെ നടക്കുകയുണ്ടായി. മലയാളത്തിലെ ഏറ്റവും താരപകിട്ടുള്ള അവാർഡ് ദാന ചടങ്ങെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ഏഷ്യാനെറ്റ് ഫിലിം അവാർഡിനെ ഏവരും നോക്കി കാണുന്നത്. മലയാള സിനിമയിലെയും തെന്നിന്ത്യൻ സിനിമയിലെയും പ്രമുഖ താരങ്ങളെല്ലാം അവാർഡ് നിശയിൽ പങ്കെടുത്തിരുന്നു.

    മോഹൻലാൽ ആണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ലൂസിഫർ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നീ ചിത്രങ്ങളുടെ പ്രകടത്തിനാണ് മോഹൻലാലിന് അവാർഡ് സമ്മാനിച്ചത്. സംവിധായകൻ ജോഷിയാണ് മോഹൻലാലിന് അവാർഡ് സമ്മാനിച്ചത്.

    മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്

    നവാഗതരായ ജിബിയും ജോജുവും ചേർന്നാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന സംവിധാനം ചെയ്യുന്നത്. ഇവർ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.യുവനടി ഹണി റോസാണ് ചിത്രത്തിൽ നായികയായെത്തുന്നത്.ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad