Header Ads

  • Breaking News

    ഭീം ആർമിയുടെ ദേശീയ ബന്ദിനോട് ഐക്യദാർഢ്യവുമായി കേരളത്തിൽ ഇന്ന് ദളിത്‌ ഹർത്താൽ



    കോട്ടയം : സംസ്ഥാനത്ത് ഇന്ന്‍ ഹര്‍ത്താല്‍. വിവിധ ദളിത്‌ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. സംവരണ വിഷയത്തിൽ ഭിം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്‌ ദേശീയ തലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കേരളത്തിൽ ഹർത്താൽ.

    കേരളത്തിലെ ദലിത് സംഘടനകളായ ആദിവാസി ഗോത്രമഹാസഭ, കെ.ഡി.പി, ഭീം ആര്‍മി, കെ.സി.എസ്, ഡി.എച്ച്‌.ആര്‍.എം, എ.കെ.സി.എച്ച്‌.എം.എസ്, ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം, കെ.പി.എം.എസ്, സാധുജന പരിപാലന സംഘം, എ.എസ്.ഫോര്‍, എന്‍.ഡി.എല്‍.എഫ് എന്നിവയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

    സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം ​കോടതി വിധിയില്‍ പ്രതിഷേധിച്ച്‌ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ബന്ദിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. പല സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്ത് എത്തിയിട്ടുണ്ട്.

    കേരളത്തിൽ ഹർത്താൽ കെ.എസ്.ആര്‍.ടി.സിക്ക് ബാധകമല്ല. മുടക്കം കൂടാതെ സര്‍വീസുകള്‍ നടത്തണമെന്ന് കാണിച്ച്‌ കെ.എസ്.ആര്‍.ടി.സി ഓപ്പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ എല്ലാ ഡിപ്പോ അധികൃതര്‍ക്കും നേട്ടീസ് നല്‍കി. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സര്‍വീസുകളും നടത്തണമെന്നാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

    വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവടങ്ങളില്‍ ആവശ്യത്തിന് സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസ് സഹായം തേടണമെന്നും സ്‌റ്റേറ്റ് സര്‍വീസുകള്‍ നിര്‍ബന്ധമായും നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad