Header Ads

  • Breaking News

    സർക്കാരിനെ വിമർശിക്കാൻ നിക്കേണ്ട, പണി പോകും; സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിക്കുന്ന അധ്യാപകർക്ക് താക്കീത്



    കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ സര്‍ക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നടപടികളെ വിമര്‍ശിച്ച്‌ അഭിപ്രായപ്രകടനം നടത്തരുതെന്ന് അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും താക്കീതുമായി സർക്കാർ. ലംഘനം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. 

    ഇത് സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും കത്തയച്ചു. 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60എ പ്രകാരം സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റുരീതിയിലോ സര്‍ക്കാര്‍ നയത്തെയോ നടപടികളെയോ വിമര്‍ശിക്കരുതെന്ന് വ്യവസ്ഥയുണ്ട്. ഇതു പാലിക്കാതെ പലരും അഭിപ്രായപ്രകടനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു .

    No comments

    Post Top Ad

    Post Bottom Ad