ആ പോലീസ് സ്റ്റേഷനും കുട്ടമണിയുടെ കടയും സെറ്റ് ! അയ്യപ്പനും കോശിയിലെ കിടിലൻ ആർട്ട് വർക്കുകൾ കാണാം
പൃഥ്വിരാജ് സുകുമാരൻ ബിജുമേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലുടനീളം അയ്യപ്പനെയും കോഷിയെയും പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷൻ. കഥയുടെ തുടക്കവും ഒടുക്കവും ഒക്കെ ഈ പോലീസ് സ്റ്റേഷനെ ആശ്രയിച്ചാണ്. എന്നാൽ ആ പോലീസ് സ്റ്റേഷൻ ഒരു സെറ്റ് ആയിരുന്നു എന്ന് പറഞ്ഞാൽ മിക്കവരും വിശ്വസിക്കില്ല. കലാസംവിധായകനായ മോഹൻദാസിന്റെ കരവിരുതിൽ പണിതെടുത്ത സെറ്റ് മാത്രമായിരുന്നു ആ പോലീസ് സ്റ്റേഷൻ.
ഇതുമാത്രമല്ല, കുട്ടമണിയുടെ പുറമ്പോക്ക് കടമുറികൾ, അയ്യപ്പൻ നായരുടെ വീട് തുടങ്ങിയവും സെറ്റ് തന്നെയായിരുന്നു. ചിത്രത്തിൽ കുട്ടമണിയായി എത്തിയത് സാബുമോൻ ആയിരുന്നു. നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനത്തിൽ ഭലമായാണ് ഇത്തരമൊരു സെറ്റ് കെട്ടിപ്പൊക്കിയത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെയും കലാസംവിധാനം മോഹൻദാസ് തന്നെയായിരുന്നു. ഡ്രാമ, മാമാങ്കം, അയാളും ഞാനും തമ്മിൽ, ടിയാൻ എന്നീ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച ആളാണ് മോഹൻദാസ്.
ഇതിനിടെ ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, രഞ്ജിത്ത്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
No comments
Post a Comment