പയ്യന്നൂരിൽ സംഘര്‍ഷം തുടരുന്നു:വെള്ളൂരിൽ പെട്ടിക്കടയും സിആർപി എഫ് ജവാന്റെ കാറും തകർത്തു; രണ്ടുപേര്‍ അറസ്റ്റില്‍
പയ്യന്നൂര്‍:
പെരുങ്കളിയാട്ട സമാപനത്തോടനുബന്ധിച്ച് മൂരിക്കൊവ്വലിലും വെള്ളൂരിലും അക്രമം നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കാറമ്മേല്‍ സ്വദേശിയും പയ്യന്നൂരിലെ ചുമട്ടു തൊഴിലാളിയുമായ ടി. ശ്രീജിത്ത് (38), കാറമ്മേലിലെ ഓട്ടോഡ്രൈവര്‍ കെ. രജീഷ് (24) എന്നിവരെയാണ് പയ്യന്നൂര്‍ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ചന്തേര സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കാറമ്മേല്‍ മുച്ചിലോട്ട് കളിയാട്ടവുമായി ബന്ധപ്പെട്ട് വെള്ളൂരില്‍ സംഘര്‍ഷം തുടരുകയാണ്. ഇന്നലെ അര്‍ധരാത്രി വെള്ളൂര്‍ മട്ടമ്മലിലെ ദേശീയപാതയോരത്തെ അമ്പുവിന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടക്കു നേരെയും പെരുങ്കളിയാട്ട സംഘാടക സമിതി കൺവീന
റും ഓട്ടോ തൊഴിലാളി യൂണിയൻ സിഐടിയു
ഡിവിഷന് കമ്മിറ്റി ഭാരവാഹിയുമായ ഏച്ചിലാംവയലിലെ പി വി.പത്മനാഭന്റെ മകൻ സിആർ പി
ജവാൻ അഭിജിത്തിന്റെ കാറിന് നേരെയുമാണ്
ഇന്ന് പുലർച്ചെ അക്രമം നടന്നത്.
പെട്ടിക്കടയിലെ ഉപകരണങ്ങള്‍ കേടുപാട് വരുത്തുകയും ഗ്യാസ് കുറ്റി എടുത്തു കൊണ്ടുപോവുകയും ചെയ്ത നിലയിലാണ്. സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ദിവസം വെള്ളൂര്‍ രാമന്‍കുളത്തിനു സമീപത്തെ കെ.കെ ഗണേശന്റെ ഉടമസ്ഥതയിലുള്ള യൂസ്ഡ് കാര്‍ ഷോറൂമിനും നേരെയുണ്ടായ അക്രമത്തില്‍ 11 വാഹനങ്ങള്‍ അടിച്ചു തകര്‍ത്തിരുന്നു. കാറമ്മേല്‍ മുച്ചിലോട്ട് കളിയാട്ടവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷത്തിനു തുടക്കം. ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വളണ്ടിയര്‍ കമ്മിറ്റിയും ക്ഷേത്ര വാല്യക്കാരും തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിനു വഴിവെച്ചത്. ക്രമസമാധാന കമ്മിറ്റിയുടെ ചുമതലക്കാരനായ ചന്തേര സി.ഐ കെ.പി സുരേഷ് ബാബുവിന്റെ മൂരിക്കൊവ്വലിലെ വീടിന് നേരെയുണ്ടായ കല്ലേറില്‍ ജനാല ചില്ലുകള്‍ തകര്‍ന്നിരുന്നു. തലയില്‍ വെള്ള തുണികെട്ടിയ ഒരാളും വരയന്‍ ഷര്‍ട്ട് ധരിച്ച ഒരാളുമാണ് അക്രമത്തിന് നേതൃത്വം കൊടുത്തതെന്ന് സുരേഷ് ബാബു നല്കിയ പരാതിയിലുണ്ട്. സി.സി.ടി.വി പരിശോധനയിലൂടെയാണ് അക്രമം നടത്തിയവരെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പോലീസ് അറിയിച്ചു.
No comments
Post a Comment