ബോംബ് കാലു തകര്‍ത്തിട്ടും സ്വന്തം നാട്ടില്‍ ഡോക്ടറായി അസ്ന തിരിച്ചെത്തി
കണ്ണൂർ:
ബോംബാക്രമണത്തില് വലത് കാല് നഷ്ടപ്പെട്ട അസ്ന ചെറുവാഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടറായി ഇന്നു ചുമതലയേൽക്കും. കോഴിക്കോട് ഗവ. മെഡിക്കല് കോളജില് എംബിബിഎസിന് പ്രവേശനം ലഭിച്ചു. കാൽ ഇല്ലാത്തത് കൊണ്ട് നാലാം നിലയിലെ ക്ലാസ് മുറിയിലേക്കു കയറുന്നത് വിഷയമായപ്പോൾ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്കു നല്കിയ നിവേദനത്തെ തുടര്‍ന്ന്, 38 ലക്ഷം രൂപ ചെലവില് കോളജില് ലിഫ്റ്റ് സ്ഥാപിച്ചു. പഠനത്തിനും ചികിത്സയ്ക്കുമായി നാട്ടുകാര് 15 ലക്ഷം രൂപ സമാഹരിച്ചു നല്കിയിരുന്നു. ഡിസിസി വീടു നിര്മിച്ചു നല്കി.
ഹൗസ് സര്ജന്സി പൂര്ത്തിയാക്കിയ അസ്ന നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ താല്ക്കാലിക ജോലിക്കായി അപേക്ഷിച്ചിരുന്നു. അപേക്ഷകരില് ഒന്നാം സ്ഥാനം നേടിയ അസ്നയ്ക്കു നിയമനം നല്കാന് ഇന്നലെയാണു പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. 2000 സെപ്റ്റംബർ 27ന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ദിവസം ബൂത്തിനു സമീപം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകരുടെ ബോംബേറിലാണ് അസ്നയ്ക്കു വലതുകാൽ നഷ്ടമായത്
No comments
Post a Comment