Header Ads

  • Breaking News

    കൊറോണ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു: വിപുലമായ ജാഗ്രതയിലേക്ക് കേരളം


    കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആരെയും പേടിപ്പിക്കുകയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഈ കാലയളവില്‍ സംസ്ഥാനത്തുടനീളം കൂടുതല്‍ ജാഗ്രത പുല‍ര്‍ത്തും. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

    തിരിച്ചുവരാനുള്ള ആളുകളുടെ കണക്കുകള്‍ ശേഖരിക്കുകയാണ് ശ്രമകരമായ കാര്യം. ചൈനയില്‍ നിന്ന് ഇതുവരെ എത്തിയത് 2239 പേരാണ്. ഇവരില്‍ 84 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 2155 പേര്‍ വീടുകളിലും. ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളെല്ലാം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

    140 സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 49 പരിശോധനാ ഫലം വന്നു. ആശുപത്രിയിലുള്ള എല്ലാവരുടെയും നില തൃപ്തികരമാണ്. രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുള്ള 82 പേരെ കണ്ടെത്തിയെന്നും മന്ത്രി പറഞ്ഞു.

    രോഗലക്ഷണങ്ങൾ പുറത്തു പറയാത്ത ചിലരുണ്ട്. ഇത് അത്യന്തം അപകടകരമാണ്. ഇത്തരം ആളുകളെ ബലമായി പിടിക്കേണ്ടി വരരുത്. കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നാലുള്ള ബുദ്ധിമുട്ട് ഇവര്‍ ചിന്തിക്കണം. നിര്‍ദേശം അനുസരിക്കാതിരുന്നാല്‍ അത് കുറ്റകൃത്യമായി കണക്കാക്കേണ്ടി വരുമെന്നും മന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കി

    No comments

    Post Top Ad

    Post Bottom Ad