Header Ads

  • Breaking News

    ഒറ്റ ഗോൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ കുട്ടി താരം ഡാനിഷ് ഇനി സിനിമയിലും


    കോഴിക്കോട്: 
    ഒറ്റ ഗോൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലായ കോഴിക്കോട് സ്വദേശിയായ പത്ത് വയസ്സുകാരൻ  കുട്ടിതാരം ഡാനിഷ് അടുത്ത മത്സരത്തിനായുള്ള ഒരുക്കത്തിലാണ്. മീനങ്ങാടിയിൽ നടന്ന അണ്ടർ 9 ഫൈവ്‌സ് ടൂർണമെന്റിന്റെ ഫൈനലിൽ ആയിരുന്നു ആ മാന്ത്രിക ഗോളിന്റെ പിറവി. കാലിന് ചെറിയ പരിക്കുണ്ടെങ്കിലും അത് കാര്യമാക്കാതെയാണ് ഈ മിടുക്കൻ സിറ്റി ലീഗിലും മാന്ത്രിക ഗോൾ അടിക്കാൻ ഒരുങ്ങുന്നത്.
    ഫുട്‌ബോളിന് പുറമെ പുതുതായി ഇറങ്ങാൻ പോകുന്ന ആനപറമ്പിലെ വേൾഡ് കപ്പ് എന്ന സിനിയമയിലും ഒരു പ്രധാന കഥാപാത്രമായി ഡാനിഷ് എത്തുന്നുണ്ട്.
    കോർണ‌ർ പോസ്റ്റിൽ നിന്ന് നേരെ ഗോൾപോസ്റ്റിലേക്ക് പന്തെത്തിക്കുന്ന ”ഒളിംപിക് ഗോളു”മായാണ് ഹാഷിം കാൽപ്പന്ത് പ്രേമികളുടെ മനം കവർന്നത്. സിനിമയ്ക്ക് വേണ്ടി പരിശീലിച്ച തന്ത്രമാണ് ഡാനിഷ് മത്സരത്തിൽ പയറ്റിയത്.
    ”സിനിമയ്ക്ക് വേണ്ടി പഠിച്ചതാ. ഇവടെ വന്ന് ശരിക്കത്തെ കളി കളിച്ച് നോക്ക്യപ്പോ ഞാനടിച്ച് നോക്കി. അപ്പം ഗോളായി. ഈ ഗോള് മെസ്സി ഇട്ടിട്ടില്ല, പക്ഷേ റൊണാൾഡീന്യോ ഇട്ടിട്ട്ണ്ട് ബ്രസീലിന് വേണ്ടി വേൾഡ് കപ്പില്. അത് ഞാൻ കണ്ടിറ്റ്ണ്ട് യൂട്യൂബില്”, എന്ന് ഡാനിഷ്.
    മകന്റെ ഫുട്‌ബോൾ കമ്പത്തിന് ഒപ്പം നിൽക്കുന്ന പിതാവ് അബു ഹാഷിമാണ് വിഡിയോ പകർത്തിയത്. ഫാമിലി ഗ്രൂപ്പിൽ മാത്രം ഷെയർ ചെയ്ത മകന്റെ വീഡിയോ ഇന്ന് ലോകം മൊത്തം വൈറൽ ആയതിന്റെ അമ്പരപ്പിലാണ് കുടുംബം. ഈ കുഞ്ഞൻ വൈറൽ ഫുട്ബോളർക്ക് ഒരു സ്വപ്നമുണ്ട്. ഇന്ത്യക്ക് വേണ്ടി വേൾഡ് കപ്പിൽ കളിക്കണം!

    No comments

    Post Top Ad

    Post Bottom Ad