Header Ads

  • Breaking News

    കണ്ണൂരിൽ ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു



    കണ്ണൂര്‍:
    റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്കില്‍ പിന്നാലെയെത്തിയ ടിപ്പര്‍ ലോറിയിടിച്ച് മധ്യവയസ്‌കന്‍ മരണപ്പെട്ടു. കണ്ണോത്തുംചാലിലെ തായത്ത് ഹൗസില്‍ സഫീര്‍ മുഹമ്മദാണ് (50) മരിച്ചത്. ബൈക്ക് കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണതാണ് മരണത്തിനിടയാക്കിയത്.  ഇന്നലെ വൈകുന്നേരം തോട്ടട എസ്.എന്‍ കോളേജിലെ ഫുട്‌ബോള്‍ കോര്‍ട്ടിന് സമീപമാണ് അപകടം നടന്നത്. അവേരയിലുള്ള ഭാര്യ വീട്ടില്‍ നിന്നും കണ്ണോത്തുംചാലിലുള്ള സ്വന്തം വീട്ടിലേക്ക് കെ.എല്‍ 13 ഡബ്ല്യു 9136 നമ്പര്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്നു ഇയാള്‍. ഈ സമയം പുറകെ വരികയായിരുന്ന കെ.എല്‍ 58 ജി 2964 നമ്പര്‍ ടിപ്പര്‍ ലോറി സഫിര്‍ മുഹമ്മദിന്റെ ദേഹത്ത് ദേഹത്ത് തട്ടിയതായാണ് കേസ്. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍ മട്ടന്നൂര്‍ സ്വദേശി ദീപേഷിനെ (25) ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad