Kerala Budget 2020; പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ വിമർശനം; ബജറ്റ് അവതരണം തുടങ്ങി
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ കടുത്ത വിമര്‍ശനത്തോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തിനു തുടക്കം. കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച ധനമന്ത്രി പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങിയ യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഉണ്ടാക്കുന്ന ആശങ്ക വാക്കുകള്‍ക്ക് അതീതമാണെന്നും ബജറ്റ് പ്രസംഗത്തിനു തുടക്കമിട്ടുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഇതിനെതിരായ പ്രതിരോധത്തില്‍ രാജ്യത്തിനു മാതൃകയായ സമീപനമാണ് കേരളം സ്വീകരിച്ചതെന്ന് തോമസ് ഐസക് അവകാശപ്പെട്ടു.
രാജ്യത്തിന്റെ സാമ്ബത്തിക സ്ഥിതി തകര്‍ച്ചയിലാണെന്ന് ധനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലും പൗരത്വ നിയമമാണ് കേന്ദ്രത്തിന് പ്രധാനം. സംസ്ഥാനങ്ങളെ സാമ്ബത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് ധനമന്ത്രി ആരോപിച്ചു.
No comments
Post a Comment