മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി
തൊടുപുഴ: മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. ആറാം നമ്ബര്‍ ജനറേറ്ററിന്റെ അനുബന്ധ ഭാഗത്താണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെ തുടര്‍ന്ന് നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജീവനക്കാര്‍ സുരക്ഷിതരാണ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 10 ദിവസം മുന്‍പും മൂലമറ്റത്ത് ജനറേറ്റര്‍ പൊട്ടിത്തെറിച്ചിരുന്നു. നമ്ബര്‍ രണ്ട് മെഷീനാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഇത് സജ്ജമാകാന്‍ ഒരു മാസമെങ്കിലുമെടുക്കും. ഒന്നാം നമ്ബര്‍ മെഷീന്‍ നവീകരണത്തിലാണ്. സന്ധ്യയോടെ ശേഷിച്ച മൂന്ന് മെഷീനുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
180 മെഗാവാട്ട് ശേഷിയുള്ള ആറ് മെഷീനുകളാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്തുള്ളത്.
ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് അന്ന് അപകടമുണ്ടായത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പവര്‍ഹൗസിനുള്ളില്‍ ഉണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരേയും പുറത്തെത്തിച്ചത്.
No comments
Post a Comment