പാപ്പിനിശ്ശേരിയിലെ ഗ്രാമീണ റോഡുകളിലും ഹൈടെക് സ്പര്‍ശം
പാപ്പിനിശ്ശേരി:
ഗ്രാമങ്ങളുടെ അടിസ്ഥാന പശ്ചാത്തലമൊരുക്കാന്‍ പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പുതിയൊരു മാതൃകയാകുന്നു. പഞ്ചായത്തിലെ 11 റോഡുകള്‍ ടാറിങ്ങ് നടത്താന്‍ 49,58,990 രൂപയും നിലവിലുള്ള 15 റോഡുകള്‍ റീ ടാറിങ്ങ് നടത്താന്‍ 71,87,286 രൂപയും ചെലവഴിച്ച് പശ്ചാത്തല വികസനത്തില്‍ വലിയൊരു കുതിപ്പ് നടത്തി.
ഈ ഇനത്തില്‍ മാത്രം പഞ്ചാത്തലമേഖലയില്‍ 1,21,46,256 രൂപയാണ് ചെലവഴിച്ചത്. ഇതില്‍ വടേശ്വരം കോളനി റോഡ് പുനരുദ്ധരിച്ച് കോണ്‍ക്രീറ്റ് കട്ടകള്‍ നിരത്തി ഹൈടെക് ആക്കിയതും ഉള്‍പ്പെടും.
No comments
Post a Comment