വേഗ റെയിൽപാത പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷയില്ല; സർക്കാർ അവകാശവാദങ്ങൾക്കെതിരെ ഇ ശ്രീധരൻ
കൊച്ചി: കേരളാ സർക്കാർ നടപ്പാക്കുമെന്ന് പറയുന്ന വേഗ റെയിൽപാത പദ്ധതിയിൽ സർക്കാരിന്റെ വാദങ്ങളെ പൊളിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. വേഗ റെയില്‍പാത പദ്ധതി നടപ്പാകുമെന്നു പ്രതീക്ഷയില്ലെന്നു ശ്രീധരൻ. ചെലവു കുറയ്ക്കാന്‍ വേണ്ടിയാണു സര്‍ക്കാര്‍ ഹൈ സ്പീഡ് റെയില്‍വേയ്ക്കു പകരം സെമി ഹൈ സ്പീഡ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ, ഇതുകൊണ്ടു ചെലവില്‍ കാര്യമായ വ്യത്യാസം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാണ് വേഗ റെയില്‍പാത പദ്ധതി.വേഗ പാത പദ്ധതിയില്‍ പാളത്തിന് ഇരുവശത്തും ഉയരത്തില്‍ മതില്‍ വേണ്ടി വരുമെന്നും പദ്ധതിക്കു റെയില്‍വേ തത്വത്തില്‍ അംഗീകാരം നല്‍കി എന്നതും ശരിയല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ സര്‍വേ നടത്താന്‍ മാത്രമാണ് അനുമതി. പ്രോജക്‌ട് റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയാലേ പദ്ധതിക്ക് അനുമതി തേടാന്‍ കഴിയൂ.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 6 ഹൈ സ്പീഡ് - സെമി ഹൈസ്പീഡ് റെയില്‍ പദ്ധതികളില്‍ കേരളത്തിന്റെ പദ്ധതി ഉള്‍പ്പെട്ടിട്ടില്ല. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ യാത്രാ ട്രെയിനുകള്‍ ഓടിക്കുന്ന പാളത്തിലൂടെ 75 കിലോമീറ്റര്‍ വേഗത്തില്‍ ഗുഡ്സ് ട്രെയിന്‍ ഓടിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്നും ശ്രീധരൻ കുറ്റപ്പെടുത്തി.
No comments
Post a Comment