Header Ads

  • Breaking News

    വാക്കുകള്‍ക്ക് അതീതമാണ് മാതൃത്വം !!! കേരളത്തിലെ ആദ്യ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവച്ച് ആതിര


    ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്നൊക്കെ കേട്ടാല്‍ മലയാളികള്‍ ആദ്യം ഒന്ന് നെറ്റി ചുളിക്കുമായിരിക്കും. എന്നാലിപ്പോഴിതാ കേരളത്തിലെ ആദ്യത്തെ ന്യൂഡ് യൂണിറ്റ് ഫോട്ടോ ഷോട്ട് അനുഭവം പങ്കുവെച്ചിരിക്കുന്നത് ആതിര എന്ന വനിത ഫോട്ടോഗ്രാഫര്‍ ആണ.് സോഷ്യല്‍ മീഡിയയിലൂടെ ആണ് ആതിര തന്റെ വ്യത്യസ്തമായ അനുഭവം പ്രേക്ഷകര്‍ക്കായി പങ്കു വെച്ചിരിക്കുന്നത്.

    വെഡ്ഡിങ് ഫോട്ടോഷൂട്ടുകള്‍ വൈറലാകുന്ന ഇന്നത്തെ കാലത്ത് അതുപോലെതന്നെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാകുകയാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളും.ജനിക്കാന്‍ പോകുന്ന തന്റെ കണ്മണിയ്ക്കായുള്ള കാത്തിരിപ്പിനും കരുതലും എല്ലാം ഒരുമിച്ചു ചേര്‍ക്കാന്‍ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിന്സാധിക്കാറുണ്ട് .

    കേരളത്തിലെ ആദ്യത്തെ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്താണ് ആതിര വിപ്ലവം തീര്‍ത്തിരിക്കുന്നത്. ആതിരയ്ക്ക് ലഭിച്ചത് വിദേശികളായ ദമ്പതികളായിരുന്നു. കേരളത്തിലെ തനതായ ഭംഗി ഇഴുകി ചേര്‍ന്ന രീതിയിലാണ് ഫോട്ടോഎടുത്തിരിക്കുന്നത്യ കേരളത്തിന്റെ പ്രകൃതി എല്ലാ ഭംഗിയും തന്റെ ഫോട്ടോയില്‍ വരണമെന്ന് ആതിരയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഫ്രഞ്ച് ദമ്പതികളായ അമൃതബാദും ജാനുമാണ് ദമ്പതികള്‍. സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കു വെച്ചു കൊണ്ടാണ് ആതിര പ്രേക്ഷകര്‍ക്കായി ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

    കുറിപ്പ് വായിക്കാം:

    വാക്കുകള്‍ക്ക് അതീതമാണ് മാതൃത്വം. ഈശ്വരന്‍ തന്ന വരദാനം പോലെ ശരീരവും മനസ്സും ഒരുപോലെ കുളിരേകുന്ന അസുലഭ മുഹൂര്‍ത്തമാണ് ഗര്‍ഭകാലം. ദാമ്പത്യ ബന്ധത്തിന്റെ ഏറ്റവും വലിയ ശക്തിയും ഇതുതന്നെ. മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും, ആനന്ദകരവുമായ ഒന്നാണ്.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad