കണ്ണൂരിലെ സ്‌കൂളുകള്‍ക്ക് ഇനി ഫോട്ടോസ്റ്റാറ്റ് മെഷീനും
കണ്ണൂർ :
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എല്ലാ സര്‍ക്കാര്‍ ഹൈസ്‌കൂളുകള്‍, ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ക്ക് ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. 74 വിദ്യാലയങ്ങള്‍ക്കാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ ഫോട്ടോ കോപ്പിയര്‍ മെഷീന്‍ നല്‍കിയത്.
2019 -20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 72 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ജില്ലാ പഞ്ചായത്ത് ഈ നൂതന ആശയത്തിനു തുടക്കമിട്ടത്. ഫോട്ടോകോപ്പിയറുകള്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് ഒരേപോലെ ഉപയോഗിക്കാമെന്ന് പ്രസിഡണ്ട് അറിയിച്ചു.400 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന 42 സ്‌കൂളുകള്‍ക്ക് ഒരു മിനിറ്റിനുള്ളില്‍ 28 കോപ്പികള്‍ ലഭിക്കുന്ന കോപ്പിയറുകളും 400ല്‍ കുറവ് വിദ്യാര്‍ഥികള്‍ ഉള്ള 32 സ്‌കൂളുകള്‍ക്ക് മിനിറ്റില്‍ 23 കോപ്പികള്‍ ലഭിക്കുന്ന കോപ്പിയറുകളുമാണ് വിതരണം ചെയ്തത്. സ്‌കാനിംഗ്, പ്രിന്റിംഗ് സൗകര്യങ്ങളോട്കൂടിയതാണ് ഫോട്ടോ കോപ്പിയറുകള്‍.
. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി ടി റംല, വി കെ സുരേഷ് ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു.
No comments
Post a Comment