Header Ads

  • Breaking News

    എന്താ മോളൂസ് ജാഡയാണോ !!! ഈ കമന്റ് വായിക്കുമ്പോള്‍ മനസില്‍ തോന്നുന്നത് ഇതാണ്; എസ്തര്‍ അനില്‍


    എന്താ മോളൂസ് ജാഡയാണോ…. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ഉയര്‍ന്നു വന്ന ട്രെന്‍ഡിംഗ് കമന്റുകളില്‍ ഒന്നാണ് ഇത്. കേരളത്തിലെ മിക്ക പെണ്‍കുട്ടികളും ഈ ചോദ്യം ഒരു തവണയെങ്കിലും കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ ആ ചോദ്യം കേട്ടാല്‍ എങ്ങനെ പ്രതികരിക്കും എന്ന് പ്രേക്ഷകരുടെ പ്രിയതാരം എസ്തര്‍ തുറന്നുപറയുകയാണ്.

    ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ എസ്തര്‍ സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഷൈന്‍ നായകനായി എത്തിയ ഓള്‍ ആയിരുന്നു. ചിത്രം ഏറെ നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ചിത്രത്തിനൊപ്പം താരം കൊടുത്ത അടികുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

    എന്താ മോളൂസെ ജാഡയാണോ എന്ന ചോദ്യം കേട്ടാല്‍ തനിക്ക് നല്‍കാനുള്ള ഉത്തരം ഇതാണ് എന്ന് കൂട്ടിച്ചേര്‍ത്താണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ അടുത്ത് വളരെ മോഡേണ്‍ ലുക്കില്‍ സാരിയില്‍ താരം തിളങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് നിരവധി കമന്റുകള്‍ ഷെയറുകളും ആ ചിത്രത്തിന് ലഭിച്ചിരുന്നു. വീണ്ടും തിരിച്ചു വരാന്‍ ഒരുങ്ങുകയോണോ..അന്യ ഭാഷയിലേക്കുള്ള തുടക്കമാണോ.. തുടങ്ങിയ കമന്റുകള്‍ ആയിരുന്നു അന്ന് ആ ചിത്രത്തിന് താഴെ വന്നിരുന്നത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ പുതിയ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
    ാെ

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad