Header Ads

  • Breaking News

    പ്രതിപക്ഷത്തിന്‍റെ ആവശ്യം നിയമസഭ വോട്ടിനിട്ട് തള്ളി; ഗവർണറോടുള്ള നിലപാടിൽ മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണന്ന് പ്രതിപക്ഷം



    തിരുവനന്തപുരം: ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം വീണ്ടും കാര്യോപദേശക സമിതിക്ക് വിടില്ല. പ്രതിപക്ഷത്തിന്‍റെ ആവശ്യം നിയമസഭ വോട്ടിനിട്ട് തള്ളി. ഗവർണറോടുള്ള നിലപാടിൽ മുഖ്യമന്ത്രിക്ക് ഇരട്ട മുഖമാണന്ന് പ്രതിപക്ഷവും എന്നാൽ ഗവർണറെ വിമർശിക്കേണ്ടിടത്ത് വിമർശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി. ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയം തള്ളിക്കൊണ്ടുള്ള കാര്യോപദേശക സമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിയാണ് സഭയിൽ വച്ചത്. ഇതിൽ ഉപക്ഷേപം ഉന്നയിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ആഞ്ഞടിച്ചു. ഗവർണറെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചു. ഇതിന് സി പി എം വലിയ വില നൽകേണ്ടി വരും. 

    ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ആട് അങ്ങാടിയിൽ കയറിയതുപോലെ ആയിരുന്നെന്നും കണ്ട ഇലയൊക്കെ കടിച്ചെന്നും പിടി തോമസ്. സർക്കാർ ഇറക്കുന്ന ഓർഡിനൻസുകൾ തള്ളാൻ  പ്രതിപക്ഷം  ഗവർണറെ കൂട്ടുപിടിക്കാറില്ലേയെന്നായിരുന്നു  മുഖ്യമന്ത്രിയുടെ മറു ചോദ്യം. പൗരത്വ നിയമത്തിൽ ഗവർണർക്കെതിരെ  ശക്തമായ നിലപാട് എടുത്തിട്ടുണ്ടെന്നും  രണ്ടു തരം സമീപനം സ്വീകരിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.  വിശദീകരണത്തിന് പിന്നാലെ പ്രതിപക്ഷ ആവശ്യം വോട്ടിനിട്ടെങ്കിലും 36 നെതിരെ 74 വോട്ടുകൾക്ക് തള്ളി. ഒരാൾ നിഷ്പക്ഷത പാലിച്ചു. ഇതിനിടെ പ്രതിപക്ഷ ഉപക്ഷേപത്തിൻമേൽ ഭരണപക്ഷത്തിന് അഭിപ്രായം പറയാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് എ കെ ബാലനും സ്പീക്കറും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി.

    No comments

    Post Top Ad

    Post Bottom Ad