പയ്യന്നൂരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സദാചാരഗുണ്ടകള്‍ അറസ്റ്റില്‍
പയ്യന്നൂര്‍ :
കണ്ടല്‍ക്കാട് സംരക്ഷണ നാടക പരിശീലനത്തിനെത്തിയ വിദ്യാര്‍ഥികളെ ആക്രമിച്ച സദാചാരഗുണ്ടകള്‍ അറസ്റ്റില്‍. കുഞ്ഞിമംഗലത്തെ എം.പി.മനോഹരന്‍ (49), സി.പവിത്രന്‍ (45), എ.വി.ആകാശ് (29), സി.സി.മനോജ് (35), എം.സതീശന്‍ (46) എന്നിവരെയാണ് എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ ജാമ്യത്തില്‍ വിട്ടു.
എടാട്ട് തുരുത്തിയില്‍ കണ്ടല്‍ക്കാട് സംരക്ഷണ ബോധവല്‍ക്കരണ നാടക പരിശീലനത്തിനെത്തിയ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ ബുധനാഴ്ച വൈകിട്ടായിരുന്നു ആക്രമണം.
ജില്ലാ പഞ്ചായത്തിന്റെ തണ്ണീര്‍ത്തട ദിനാഘോഷത്തിന്റെ ഭാഗമായി അഴീക്കോട് കണ്ടല്‍ ചെടികള്‍ നട്ടും തെരുവു നാടകം അവതരിപ്പിച്ചും തിരിച്ചുവന്ന വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്.
പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ പരുക്കേറ്റിരുന്നു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ എടാട്ട് തുരുത്തിയിലെ പ്രോജക്ട് ഓഫിസില്‍ അതിക്രമിച്ചു കയറി 9 അംഗ സംഘം ആക്രമിച്ചതായി പയ്യന്നൂര്‍ കോളജ് വിദ്യാര്‍ഥി നീലേശ്വരം തൈക്കടപ്പുറത്തെ അഭിജിത്ത് (20) പൊലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
സംഘത്തിലെ യുവാവും പെണ്‍കുട്ടിയും കണ്ടല്‍ക്കാടിനു സമീപം പക്ഷിനിരീക്ഷണം നടത്തുന്നതു കണ്ടു ചിലര്‍ സദാചാരഗുണ്ടകളായി ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലും ആക്രമണത്തിലും കലാശിച്ചതെന്നു പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോളജില്‍ വിദ്യാര്‍ഥികള്‍ പ്രകടനവും പൊതുയോഗവും നടത്തി.
No comments
Post a Comment