കുട്ടികളെ ബാധിക്കുന്ന അത്യപൂര്‍വ രോഗം ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍
ഷൊര്‍ണൂര്‍
കേരളത്തില്‍ കുട്ടികളെ ബാധിക്കുന്ന അത്യപൂര്‍വ രോഗം കണ്ടെത്തി. ഇന്ത്യയിൽ തന്നെ ആദ്യമാണ് കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ തന്നെ മൂന്നാമത്തെ കേസാണിത്. ജനിതക രോഗമാണെന്നു കരുതുന്നെങ്കിലും ഇതിനു കാരണമായ ഘടകങ്ങള്‍ കണ്ടെത്തിയിട്ടില്ല. കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുന്ന അത്യപൂര്‍വ രോഗമായ ‘ബഗറ്റല്ലെ കസിഡി സിന്‍ഡ്രോം’ആണ് മലപ്പുറം സ്വദേശിയായ ഏഴു വയസ്സുകാരനില്‍ കണ്ടെത്തിയത്.
സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴിലെ ഷൊര്‍ണൂര്‍ ഐക്കോണ്‍സ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടും ശിശുരോഗ വിദഗ്ധനുമായ ഡോ. ഹംസ മുള്ളത്ത് രോഗനിര്‍ണയം നടത്തിയത്. സാധാരണയിലും വലിയ ശിരസ്സ്, കണ്ണുകള്‍ തമ്മിലുള്ള ദൂരക്കൂടുതല്‍, കേള്‍വിക്കുറവ്, കുറുകിയ കൈകാലുകള്‍ എന്നിവയാണു 1995ല്‍ യുഎസിലെ അരിസോനയില്‍ ആദ്യമായി കണ്ടെത്തിയ രോഗത്തിന്റെ ലക്ഷണങ്ങള്‍.
ലോകത്തെ മൂന്നാമത്തെ കേസാണ് ഐക്കോണ്‍സില്‍ കണ്ടെത്തിയതെന്നു ഡോ. ഹംസ പറഞ്ഞു.
ലോകത്തെ മൂന്നാമത്തെ കേസാണ് ഐക്കോണ്‍സില്‍ കണ്ടെത്തിയതെന്നു ഡോ. ഹംസ പറഞ്ഞു.
No comments
Post a Comment