കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയില്‍
കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയില്‍. മത്സ്യലഭ്യത കുറഞ്ഞതിനാല്‍ അറുന്നൂറോളം ബോട്ടുകളാണ് മുനമ്പം ഹാര്‍ബറില്‍ കടലില്‍ പോകാതെ കിടക്കുന്നത്. കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയ മീന്‍പിടുത്ത രീതികളുമാണ് കടലില്‍ മത്സ്യ ലഭ്യത കുറയാന്‍ കാരണം.
രണ്ടു മാസമായി മുനമ്പം ഹാര്‍ബറിലെ പല ബോട്ടുകളും തീരത്ത് തന്നെ കിടക്കുകയാണ്. ഓഗസ്റ്റ് മുതല്‍ മത്സ്യലഭ്യതയില്‍ വന്‍ കുറവാണുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു. മത്സ്യ ബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരുപാട് കുടുംബങ്ങളാണ് ഇപ്പോള്‍ വറുതിയിലായിരിക്കുന്നത്.
മീന്‍ വിറ്റ് കിട്ടുന്ന വരുമാനം ഡീസല്‍ അടിക്കാന്‍ പോലും തികയില്ലെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. താപനില ഇനിയും ഉയരുകയാണെങ്കില്‍ മത്സ്യബന്ധന മേഖലയെ ആയിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുക
No comments
Post a Comment