നാട്ടുകാരായ യുവാക്കള്‍ തിന്നാന്‍ മാങ്ങ പറിച്ചതിന് സമീപവാസി മാവ് വെട്ടി നശിപ്പിച്ചു; എട്ടിന്റെ പണി കൊടുത്ത് പോലീസ്
കണ്ണൂര്‍:
അരിശം മൂത്ത് ഒരു മാവു വെട്ടി പെല്ലാപ്പില്‍ കുടുങ്ങിയിരിക്കുകയാണ് കണ്ണൂര്‍ കൊട്ടിയൂരിലെ ഒരു ചെറുകിട കച്ചവടക്കാരന്‍. പാല്‍ചുരം റോഡിലെ ആശ്രമം ജംഗ്ഷനിലാണ് സംഭവം. സ്ഥലത്തെ പള്ളിയുടെ കുരിശിന് ചേര്‍ന്ന് ഒരു മാവുണ്ട്. മാവില്‍ നിറയെ മാങ്ങകള്‍. നാട്ടിലെ പിള്ളേര്‍ മുഴുവന്‍ മാവിന്‍റെ മുകളിലാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് നാട്ടുകാരായ ചിലര്‍ ചേര്‍ന്ന് പാല്‍ച്ചുരം കപ്പേളയ്ക്ക് സമീപത്തെ മാവില്‍ നിന്ന് മാങ്ങ പറിച്ചത്. ഇതില്‍ പ്രകോപിതനായ സമീപവാസിയായ ആളാണ് മാവ് ചുവടെ വെട്ടാന്‍ ശ്രമിച്ചത്. മാങ്ങ പറിക്കാന്‍ എത്തുന്നവരുടെ ശല്യം കാരണം സഹികെട്ടു അരിശം മൂത്ത് ജോസേട്ടന്‍ ഒരു വെട്ടുകത്തിയുമായി ഇറങ്ങി മാവ് വെട്ടാന്‍ തുടങ്ങി. നാട്ടുകാരെല്ലാം തടയാന്‍ ശ്രമിച്ചിട്ടും പരാക്രമം തുടര്‍ന്നു. അതോടെ പരിസരത്തെ പ്രകൃതിസ്നേഹികള്‍ രംഗത്ത് എത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥയായി . പള്ളി അധികാരികള്‍ പരാതിപ്പെട്ടതോടെ പൊലീസെത്തി.
മാവ് വെട്ടിയതിന് നഷ്ടപരിഹാരമായി 5000 രൂപ നല്‍കാമെന്ന് സമ്മതിച്ചു. പക്ഷേ പോലീസ് അതുകൊണ്ട് അവസാനിപ്പിച്ചില്ല. മൂന്ന് മാവിന്‍ തൈകള്‍ നട്ടു വളര്‍ത്തി പരിപാലിക്കണമെന്നായി ആവശ്യം. നാട്ടുകാരുടെ എല്ലാ ഉപാധികളും ജോസേട്ടന്‍ സമ്മതിച്ചതോടെ പ്രശ്നങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിച്ചിട്ടുണ്ട്. ഏതായാലും വെട്ടുകത്തിയുമായി ഇറങ്ങിയ ജോസേട്ടനെ പരാക്രമങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്.
No comments
Post a Comment