രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അമ്പത്തഞ്ചുകാരൻ അറസ്റ്റിൽ
കാസർകോട്:
രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അമ്പത്തഞ്ചുകാരൻ അറസ്റ്റിൽ.
മൊഗ്രാൽ പുത്തൂരിൽ ഇസ്തിരിക്കട നടത്തുന്ന മുഹമ്മദ് കുഞ്ഞിയെ(55)യാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഇസ്തിരി കടയിലെത്തിയ രണ്ടാം ക്ലാസുകാരനെ ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതി.
ഈ സംഭവത്തിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.
No comments
Post a Comment