Header Ads

  • Breaking News

    ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ്‌ വര്‍ധിക്കും



    തിരുവനന്തപുരം:
    ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ്‌ വര്‍ധിക്കും. ഇന്നുമുതല്‍ മൂന്നുമാസത്തേക്ക്‌ വൈദ്യുതി യൂണിറ്റിന്‌ 10 പൈസ വീതം സര്‍ചാര്‍ജ്‌ ഈടാക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ്‌. മാസം 100 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടില്‍ രണ്ടുമാസ ബില്ലില്‍ 20 രൂപ കൂടും. മാസം 20 യൂണിറ്റ്‌ വരെ ഉപയോഗിക്കുന്ന (500 വാട്ടില്‍ താഴെ കണക്ടഡ്‌ ലോഡുള്ള) വീടുകള്‍ക്ക്‌ മാത്രമേ ഇളവ്‌ ലഭിക്കുകയുള്ളൂ. ഏകദേശം ഇരുപതിനായിരത്തോളം പേര്‍
    മാത്രമേ ഈ വിഭാഗത്തില്‍ വരൂ. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങുകയും ഉല്‍പാദിപ്പിക്കുകയും ചെയ്തതില്‍ ഇന്ധന വിലവര്‍ധന മൂലമുണ്ടായ അധികച്ചെലവായ 72.75 കോടി രൂപ
    ഈടാക്കി നല്‍കണമെന്നു കമ്മിഷനോടു വൈദ്യുതി ബോര്‍ഡ്‌ ആവശ്യപ്പെട്ടിരുന്നു. 13 പൈസ സര്‍ചാര്‍ജാണ്‌ കെ എസ്ഇബി ആവശ്യപ്പെട്ടത്‌. എന്നാല്‍ കണക്കുകള്‍ പരിശോധിച്ച
    കമ്മിഷന്‍ അധികച്ചെലവ്‌ 62.26 കോടി മാത്രമാണെന്ന്‌ കണ്ടെത്തി. അടുത്ത 3 മാസമോ ഈ തുക പിരിച്ചെടുക്കുന്നതു വരെയോ (ഏതാണോ ആദ്യം) യൂണിറ്റിനു 10 പൈസ വീതം സര്‍ചാര്‍ജ്‌ പിരിക്കാമെന്നാണ്‌ കമ്മിഷന്‍ ചെയര്‍മാന്‍ ഇറക്കിയ
    ഉത്തരവില്‍ പറയുന്നു. വിതരണ ലൈന്‍സന്‍സികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കും വര്‍ധന ബാധകമാണ്‌. ഇതു വൈദ്യുതി ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും. ഓരോ മാസവും പിരിക്കുന്ന സര്‍ചാര്‍ജിന്റെ കണക്ക്‌ കമ്മിഷനു ബോര്‍ഡ്‌
    നല്‍കണം.

    No comments

    Post Top Ad

    Post Bottom Ad