ശനിയും ഞായറും കോട്ടയം വഴിയുള്ള ട്രെയിനുകൾ വൈകും
കൊച്ചി:
ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് ദിവസങ്ങളില്‍ കോട്ടയം - എറണാകുളം റൂട്ടിലോടുന്ന നാല് ട്രെയിനുകൾ രണ്ടു മണിക്കൂറോളം വൈകിയോടും. വൈക്കം റോഡിനും പിറവം റോഡിനുമിടയിലെ 19ാം നമ്പർ ലെവല്‍ക്രോസിലെ ഗര്‍ഡര്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ചില ട്രെയിനുകള്‍ വൈകിയോടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാളത്തിലെ സ്റ്റീല്‍ ഗര്‍ഡര്‍ മാറ്റി കോണ്‍ക്രീറ്റ് പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
ഗാന്ധിധാമില്‍നിന്നുള്ള നാഗര്‍കോവില്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്ബര്‍ 16335) രണ്ടു മണിക്കൂര്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടും. തുടര്‍ന്ന്, പിറവം റോഡ്-വൈക്കം റോഡ് റൂട്ടില്‍ ഇതേ ട്രെയിന്‍ 35 മിനിറ്റ് വൈകിയാണ് ഓടുക.
മംഗളൂരുവില്‍നിന്നുള്ള തിരുവനന്തപുരം എക്സ്പ്രസ്(16348 ) എറണാകുളം-കോട്ടയം റൂട്ടില്‍ 1.35 മണിക്കൂറോളം വൈകിയോടും. മധുരയില്‍നിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസും നിലമ്ബൂരില്നിന്നുള്ള രാജ്യറാണി എക്സ്പ്രസും (16350) 1.25 മണിക്കൂര്‍ വീതം വൈകും.
No comments
Post a Comment