Header Ads

  • Breaking News

    സിഎജി റിപ്പോർട്ടിൽ പ്രതികരിച്ച് മുഖ്യമന്ത്രി; ഡിജിപിയുടെ രാജി ആവശ്യപ്പെട്ടുള്ള കത്ത് തനിക്ക് കൈയില്‍ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി 



    തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാന്‍ നടപടിക്രമങ്ങളുണ്ടെന്നും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും അതിനെക്കുറിച്ച്‌ നിയമസഭയില്‍ പ്രതികരിക്കുമെന്നും മുഖ്യമന്ത്രി. ഡിജിപിയെ മാറ്റണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്ത് തനിക്ക് കൈയില്‍ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

    ഇതിനിടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ലണ്ടനിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തയും പുറത്തു വന്നു. സുരക്ഷ സെമിനാറില്‍ പങ്കെടുക്കാനാണ് യാത്ര. ലോക്‌നാഥ് ബെഹ്‌റ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

    ധനമന്ത്രി ടി.എം. തോമസ് ഐസക് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വച്ച 2019-ലെ ജനറല്‍ സോഷ്യല്‍ വിഭാഗങ്ങള്‍ സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടിലാണ് സംസ്ഥാന പോലീസ് മേധാവിക്കെതിരെ ഗുരുതരമായ പരമാര്‍ശങ്ങള്‍ ഉള്ളത്. 

    No comments

    Post Top Ad

    Post Bottom Ad