Header Ads

  • Breaking News

    കണ്ണൂരിലെ ഒന്നര വയസ്സുകാരന്റെ മരണം; അമ്മ ശരണ്യ അറസ്റ്റില്‍; കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ


    കണ്ണൂർ:
    കണ്ണൂരില്‍ ഒന്നര വയസ്സുകാരന്‍റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുഞ്ഞിന്‍റെ അമ്മ ശരണ്യയെയാണ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പൊലീസിനോട് പറഞ്ഞു.

    പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞുമായി കടപ്പുറത്തേക്ക് പോവുകയും കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയുമായിരുന്നു.തല ഭിത്തിയില്‍ അടിച്ചതിനെ തുടര്‍ന്ന് കരഞ്ഞ കുഞ്ഞിനെ ശരണ്യ ശ്വാസം മുട്ടിക്കുകയും വെള്ളത്തില്‍ മുക്കുകയും ചെയ്തു. കുഞ്ഞിന്റെ മരണം ഉറപ്പുവരുത്തിയ ശേഷമാണ് ശരണ്യ വീട്ടിലേക്ക് മടങ്ങിയത്. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ നിന്നും കടല്‍വെള്ളത്തിന്റെ അംശം കണ്ടെത്തി. റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ ശരണ്യ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

    സംഭവത്തിന് ശേഷം കുഞ്ഞിന്റെ അച്ഛനെയും ശരണ്യയെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇരുവരും കുറ്റം പര്‌സപരം ആരോപിക്കുകയായിരുന്നു. കുഞ്ഞിനെ കൊന്നത് അച്ഛനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശരണ്യയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായെന്നും പോലീസ് പറഞ്ഞു.

    ശരണ്യ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ശരണ്യയെ നാളെ കോടതിയില്‍ ഹാജരാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad