ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ജീവനക്കാരുടെ മര്‍ദനം; നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ചു; ക്ലീനര്‍ അറസ്റ്റില്‍
കോഴിക്കോട്:
ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് ജീവനക്കാരുടെ മര്‍ദനം. കോഴിക്കോട് ഈങ്ങാപ്പുഴയില്‍ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സഹായിയായ ആംബുലന്‍സ് ഡ്രൈവര്‍ സിറാജിനാണ് മര്‍ദനമേറ്റത്.അക്രമത്തില്‍ പരിക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബസ് ക്ലീനര്‍ കൊടുവള്ളി പാറക്കുന്നേല്‍ ലിജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ ബസ് തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.
കോഴിക്കോട്- കൊല്ലഗല്‍ ദേശീയ പാതയില്‍ ഈങ്ങാപ്പുഴ അങ്ങാടിയ്ക്ക് സമീപമാണ് സംഭവം. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ എടുക്കാന്‍ പോവുകയായിരുന്നു ആംബുലന്‍സ്.
കോഴിക്കോട് നിന്നും ആംബുലന്‍സിനു എമര്‍ജന്‍സി വിളിച്ചതനുസരിച്ച് രോഗിയെ എടുക്കാന്‍ പോകുന്ന വഴി ഈങ്ങാപ്പുഴയില്‍ വച്ച് ഡിഎല്‍ടി എന്ന ടൂറിസ്റ്റ് കമ്പനിയുടെ എന്‍എല്‍ 01 ബി 1671 നമ്പര്‍ ബസാണ് സൈഡ് കൊടുക്കാതിരുന്നത്.
ഇത് ചോദ്യം ചെയ്തപ്പോള്‍ ബസിന്റെ ഡ്രൈവറും ക്ലീനറും ചേര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്നയാളെ മര്‍ദിച്ച് പരിക്കേല്പിക്കുകയായിരുന്നു. ആംബുലന്‍സിന് പിറകിലായി ബൈക്കില്‍ വന്നവര്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെയുള്ള നടപടി.
No comments
Post a Comment